ധാര്‍മികതയും യോജിപ്പും ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനം: മിലന്‍ പരാന്തെ

Monday 30 July 2018 4:55 am IST

കൊച്ചി: ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനം എന്നത് ധാര്‍മ്മികതയും യോജിപ്പുമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലന്‍ പരാന്തെ. എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 

ഇവയെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിഎച്ച്പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന പരിപാടിയായ ഗുരുവന്ദനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഹിന്ദുവിന്റെ നേരെയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. 

ആക്രമണങ്ങളെ പ്രതിരോധിച്ച് മുന്നേറാന്‍ നമുക്ക് സാധിക്കണം. നിരവധി ആളുകളാണ് ലോകത്ത് ദരിദ്രരായി ജീവിക്കുന്നത്. ഇവരെ ഓരോരുത്തരേയും നമുക്ക് നമ്മളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കാനാകും. 

എന്നാല്‍ നമ്മളില്‍ എത്രപേര്‍ അതിന് മുതിരുന്നുണ്ടെന്നത് ചോദ്യമാണെന്നും ഹിന്ദു ചിന്തകളുടെ സാരാംശമാണ് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗുരുസംഗമം  പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. 

അഡ്വ. മാങ്കോട് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഗോവിന്ദ്.കെ.ഭരതന്‍, ചിന്മയ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വേണുഗോപാല്‍ സി. ഗോവിന്ദ്, വിഎച്ച്പി എറണാകുളം ജില്ലാ അധ്യക്ഷന്‍ എസ്. അജിത് കുമാര്‍, കലാകാരി രമാ ദേവി, ചിന്മയ വിദ്യാലയം ഫൗണ്ടര്‍ പ്രിന്‍സിപ്പല്‍ കാമാക്ഷി, ചിന്മയ വിദ്യാലയം റിട്ട.പ്രിന്‍സിപ്പല്‍ മായ, ഭാരതീയ വിദ്യാമന്ദിര്‍ അക്കാഡമിക് ഹെഡ് മീര വിശ്വനാഥന്‍, സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.വി. മനോരഞ്ജിനി തുടങ്ങിയവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.