ലക്നൗ: വ്യവസായികള്‍ക്കൊപ്പം നില്ക്കുന്നതില് തനിക്ക് യാതൊരു ഭയവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ 81 പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് വ്യവസായികള്‍ എന്നും നിലകൊണ്ടിട്ടുള്ളത്. മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ ഒരിക്കലും പേടിക്കുന്ന ഒരാളല്ല ഞാന്‍. വ്യവസായികളെ നിന്ദിക്കേണ്ട ആവശ്യം എന്താണെന്ന് മനസ്സിലായിട്ടില്ല. എന്തിനാണവരെ കള്ളന്മാരെന്ന് വിളിക്കുന്നത്?മോദി ചോദിച്ചു. ഒരു വ്യവസായിക്കുവേണ്ടി റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയായി പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്,ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രമുഖ വ്യവസായികളായ എം.എ.യൂസഫലി(ലുലു ഗ്രൂപ്പ്), കുമാര്‍ മംഗളം ബിര്‍ള (ബിര്‍ള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), സുഭാഷ് ചന്ദ്ര (എസ്സാര്‍ ഗൂപ്പ്), സഞ്ജീവ് പുരി (ഐടിസി), ബി.ആര്. ഷെട്ടി (എന്‍എംസി ഹെല്‍ത്ത്) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: