യമുന കവിയുന്നു; ബീഹാറിലെ ആശുപത്രി ഐസിയുവിലും വെള്ളപ്പൊക്കം

Monday 30 July 2018 6:55 am IST

ന്യൂദല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം അപകടകരമായ നിലയില്‍. യമുന കരവകിഞ്ഞു. ദല്‍ഹിയിലേക്ക് യുപിയില്‍നിന്നുള്ള റോഡു മാര്‍ഗത്തി പഴയ യമുനാ പാലം അപകട ഭയത്തെത്തുടര്‍ന്ന് അടച്ചു. ഏത് അപകടാവസ്ഥയും നേരിടാന്‍ സജ്ജമാണെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ബീഹാറില്‍ കനത്ത വെള്ളപ്പൊക്കമായി. തുടര്‍ച്ചയായി രണ്ടാം ദിവസവും മളയാണ്. തലസ്ഥാനം വെള്ളത്തിലായി. നാളന്ദ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഐസിയുവില്‍ വെള്ളം കയറി. വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ആശുപത്രിക്കുള്ളില്‍ മീനുകള്‍ ഓടിക്കളിക്കുന്നതു കാണാം. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ആശുപത്രിയാണിത്. പട്‌ന മെഡിക്കല്‍ കോളെജിലും വെള്ളം കയറി. പല റോഡുകളും സഞ്ചാരയോഗ്യമല്ലാതായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.