ഉപഹാരമായി കിട്ടിയ വജ്രമോതിരം ഹനാന് സമ്മാനിക്കുമെന്ന് കെ.ടി. ജലീല്‍

Monday 30 July 2018 9:20 am IST
വളാഞ്ചേരിയിലെ ഒരു ജൂവലറിയില്‍ ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് സമ്മാനിച്ച വജ്രമോതിരമാണ് ഹനാന് സമ്മാനിക്കുമെന്ന് സദസ്സിനെ മുന്‍നിര്‍ത്തി ജലീല്‍ പ്രഖ്യാപിച്ചത്.

വളാഞ്ചേരി: മീന്‍ വിറ്റ് ഉപജീവനം നടത്തി കേരളത്തില്‍ തരംഗമായി മാറിയ ഹനാന് വജ്രമോതിരം സമ്മാനിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍.

വളാഞ്ചേരിയിലെ ഒരു ജൂവലറിയില്‍ ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് സമ്മാനിച്ച വജ്രമോതിരമാണ് ഹനാന് സമ്മാനിക്കുമെന്ന് സദസ്സിനെ മുന്‍നിര്‍ത്തി ജലീല്‍ പ്രഖ്യാപിച്ചത്.

'ഇവര്‍ സന്തോഷത്തോടെ എനിക്ക് സമ്മാനിച്ച ഈ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് തിങ്കളാഴ്ചതന്നെ ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലെത്തി ആ മിടുക്കിക്കുട്ടിക്ക് കൈമാറും'. മന്ത്രിയുടെ പ്രഖ്യാപനം കൈയടിയോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.