ബലാത്സംഗ കേസുകള്‍ പരിഗണിക്കാന്‍ 1023 അതിവേഗ കോടതികള്‍ വേണമെന്ന് കേന്ദ്രം

Monday 30 July 2018 9:39 am IST
767.25 കോടി രൂപയാണ് രാജ്യത്തുടനീളം ഇത്തരത്തിലുള്ള കോടതികള്‍ സ്ഥാപിക്കുന്നതിന് ചിലവു കണക്കാക്കുന്നത്. ഇതില്‍ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്സോ കേസുകളടക്കം ഈ കോടതിയിലാകും പരിഗണിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമ മന്ത്രാലയം കൈമാറിയിട്ടുണ്ട്.

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്നതിന് രാജ്യത്ത് 1023 പ്രത്യേക അതിവേഗ കോടതികള്‍ വേണമെന്ന് കേന്ദ്രനിയമ മന്ത്രാലയം. കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കോടതികള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

767.25 കോടി രൂപയാണ് രാജ്യത്തുടനീളം ഇത്തരത്തിലുള്ള കോടതികള്‍ സ്ഥാപിക്കുന്നതിന് ചിലവു കണക്കാക്കുന്നത്. ഇതില്‍ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്സോ കേസുകളടക്കം ഈ കോടതിയിലാകും പരിഗണിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമ മന്ത്രാലയം കൈമാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.