മാരകമായ മയക്കുമരുന്നുമായി മുംബൈ സ്വദേശി പിടിയില്‍

Monday 30 July 2018 10:36 am IST
സിന്തറ്റിക് ഗ്രഗ്‌സ് വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്ന് മോളി, എക്റ്റസി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. ചികിത്സാ രംഗത്ത് ഇത് ഉപയോഗിക്കുന്നില്ല. ഹിന്ദി മാത്രം സംസാരിക്കുന്ന മുംബെക്കാരനായ സിദ്ദിഖ് (19) എന്ന പ്രതി കോഴിക്കോടുകാരനായ മയക്കുമരുന്ന് കച്ചവടക്കാരന് കൈമാറുന്നതിനാണ് ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്.

കല്‍പ്പറ്റ: അതീവ മാരകമായ 19 ഗ്രാം എംഡിഎംഎ (MDMA) മയക്കുമരുന്നുമായി മുംബൈ സ്വദേശി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍ . മുംബെയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി ലക്ഷ്വറി ബസ്സില്‍ കോഴിക്കോട് സ്വദേശിക്ക് കൈമാറാനുള്ള യാത്രക്കിടയിലാണ് പിടിയിലായത്.

20 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബന്നി ജോര്‍ജ്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി. ബാബുരാജ്, ഷിജു.എം.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ്, വിപിന്‍ പുഷ്പാംഗദന്‍ എന്നിവരാണ് കേസ്സെടുത്തത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടിയത് മില്ലി ഗ്രാമിന് പതിനായിരങ്ങള്‍ വിലയുള്ള MDMA (Methynedioxy Methamphetamine) 500 mg കൈവശം വെച്ചാല്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ്. അപ്രകാരം 19 ഗ്രാം കൈവശം വെക്കുന്നത് 20 വര്‍ഷം തടവു ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ്. 

സിന്തറ്റിക് ഗ്രഗ്‌സ് വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്ന് മോളി, എക്റ്റസി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. ചികിത്സാ രംഗത്ത് ഇത് ഉപയോഗിക്കുന്നില്ല. ഹിന്ദി മാത്രം സംസാരിക്കുന്ന മുംബെക്കാരനായ സിദ്ദിഖ് (19) എന്ന പ്രതി കോഴിക്കോടുകാരനായ മയക്കുമരുന്ന് കച്ചവടക്കാരന് കൈമാറുന്നതിനാണ് ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. 

അതിവിദഗ്ദമായി ശരീരത്ത് ഒളിപ്പിച്ച് വെച്ച മയക്കുമരുന്ന് വിദഗ്ദ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. ഒറ്റ ഉപയോഗത്തിലൂടെ നൂറുകണക്കിന് പുതുതലമുറയെ അടിമപ്പെടുത്താന്‍ ശേഷിയുള്ള ങഉങഅ മയക്കുമരുന്ന് ഒരാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയാണ് മുത്തങ്ങയില്‍ പിടികൂടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.