പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; പ്രതി ബംഗാള്‍ സ്വദേശി

Monday 30 July 2018 11:32 am IST

കൊച്ചി: പെരുമ്പാവൂരിന് സമീപം ഇടത്തികാടില്‍ കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് കൊലയ്ക്ക് പിന്നില്‍. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും അയല്‍വാസിക്കും കുത്തേറ്റിട്ടുണ്ട്. നിമിഷയുടെ മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് ആക്രമണം. നിമിഷയുടെ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ തമ്പിക്കും അമ്മയ്ക്കും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമ്പി അപകടനില തരണം ചെയ്തെന്നാണ് വിവരം. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് അയല്‍‌വാസികള്‍ക്ക് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു‌പോകും‌വഴിയാണ് മരണം സംഭവിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.