മെട്രോ റെയിലിന്റെ നിലവാരം കൂട്ടുന്നതിനുള്ള റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം

Monday 30 July 2018 12:33 pm IST
മെട്രോ കോച്ചുകളുടേയും സിഗ്നല്‍ സംവിധാനങ്ങളുടേയും നിലവാരം കൂട്ടുക. കൂടാതെ മറ്റു നിരവധി പ്രദേശങ്ങളിലെ തദ്ദേശീയ നിലവാരം മെച്ചപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും പത്രക്കുറിപ്പില്‍ വ്യക്തമാക്കിട്ടുണ്ട്.

ന്യൂദല്‍ഹി: രാജ്യത്തുടനീളം മെട്രോ റെയിലിന്റെ നിലവാരം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ ഇ. ശ്രീധരന്‍ അദ്ധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിക്കും. കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മെട്രോ കോച്ചുകളുടേയും സിഗ്നല്‍ സംവിധാനങ്ങളുടേയും നിലവാരം കൂട്ടുക. കൂടാതെ മറ്റു നിരവധി പ്രദേശങ്ങളിലെ തദ്ദേശീയ നിലവാരം മെച്ചപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും പത്രക്കുറിപ്പില്‍ വ്യക്തമാക്കിട്ടുണ്ട്. മെട്രോ സ്‌റ്റേഷന്റെ രൂപരേഖ, പ്ലാറ്റ്‌ഫോം, സിഗ്നേജ് ആന്‍ഡ് ഡിസ്‌പ്ലേയ്‌സ്, തുരങ്കങ്ങളുടെ വ്യാപ്തി, അഗ്നി സംരക്ഷണ സംവിധാനങ്ങള്‍, ദുരന്ത നിവാരണ സംവിധാനങ്ങള്‍, പരിസ്ഥിതി സൗഹൃദ മലിനീകരണ നിവാരണ സംവിധാനങ്ങള്‍, സ്റ്റേഷനുകളില്‍ സോളാര്‍ പാനലുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

രാജ്യത്തെ വിവിധ സ്റ്റാന്‍ഡേര്‍ഡ് ടെംപ്ലേറ്റുകള്‍ ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഭവന, നഗരവികസന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'മെയ്ക്ക് ഇന്‍ ഇന്ത്യയുടെ' ക്രമീകരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനുള്ള ഒരു വലിയ സാധ്യത കൂടിയാകും ഇതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ 10 വ്യത്യസ്ത നഗരങ്ങളില്‍ 490 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 600 കിലോമീറ്ററുകളിലേയ്ക്കുള്ള മെട്രോ റെയിലിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.