മിസോറാം ഗവര്‍ണറെ അധിക്ഷേപിച്ചതിന് മനോരമയ്ക്കെതിരെ അന്വേഷണം

Monday 30 July 2018 2:22 pm IST
കുമ്മനത്തെ മിസോറാം ഗവര്‍ണ്ണര്‍ ആയി രാഷ്ട്രപതി നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ അപഹസിച്ച്‌ ചാനല്‍ 'തിരുവാ എതിര്‍വാ' എന്ന പരിപാടി സംപ്രേഷണം ചെയ്തത്. ഇതിനെതിരെ നിരവധി പരാതികള്‍ കേന്ദ്രത്തിന് ലഭിച്ചിരുന്നു.

കൊച്ചി: മിസോറാം ഗവര്‍ണ്ണറായി ചുമതലയേറ്റതിന് പിറകെ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കുമ്മനം രാജ ശേഖരനെ അധിക്ഷേപിച്ച്‌ ആക്ഷേപ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്ത് മനോരമ ന്യൂസിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. 'ബി.ജെ.പി പാലക്കാട് ജില്ലാ ജനറല്‍ സിക്രട്ടറി പി.രാജിവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

കുമ്മനത്തെ മിസോറാം ഗവര്‍ണ്ണര്‍ ആയി രാഷ്ട്രപതി നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ അപഹസിച്ച്‌ ചാനല്‍ 'തിരുവാ എതിര്‍വാ' എന്ന പരിപാടി സംപ്രേഷണം ചെയ്തത്. ഇതിനെതിരെ നിരവധി പരാതികള്‍ കേന്ദ്രത്തിന് ലഭിച്ചിരുന്നു. എവരി ഡോഗ് ഹാസ് എ ഡേ എന്ന പ്രയോഗം, എല്ലാവര്‍ക്കും ഒരു നല്ല ദിവസം ഉണ്ടാകും എന്ന പോസ്റ്റിവ് അര്‍ത്ഥത്തിലുള്ളതാണെന്നും, വില്യം ഷേക്സ്പിയറിന്റെ ഹാംലറ്റ് എന്ന നാടകത്തില്‍ പലതവണ ഈ പ്രയോഗം നടത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഒരു വക്കീല്‍ നോട്ടിസിന് നല്‍കിയ മറുപടിയില്‍ മനോരമ ചാനല്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. 

കഴിവുള്ള ഒരാള്‍ക്ക് ആ സ്ഥാനം ലഭിക്കുമെന്നാണ് തിരുവ എതിര്‍വാ പ്രോഗ്രാമിന്റെ അവതാരകന്‍ വ്യക്തമാക്കിയതെന്നായിരുന്നു മനോരമയുടെ വിചിത്രമായ വിശദീകരണം. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു രാഷ്ട്രീയഭേദമെന്യേ ഉയര്‍ന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.