സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഭീകരത; കര്‍ശന നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍

Monday 30 July 2018 3:02 pm IST

ബ്രസല്‍സ്: ഫേസ് ബുക്ക് , ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പല തലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്താനൊരുങ്ങുന്നു. 

സാമൂഹി മാധ്യമങ്ങളിലൂടെ  പ്രചരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും പോസ്റ്റുകളുകളും പിന്‍വലിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടും. സെപ്തംബര്‍ അവസാനത്തോടെ ഇത് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് പങ്കുവെച്ചിരുന്ന  ഭീകരവിരുദ്ധ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായി പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് ശക്തമായ നിയമനിര്‍മ്മാണം നടത്താനൊരുങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.