മുഫ്തിയുടെ നടപടികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അസഹിഷ്ണുത

Monday 30 July 2018 3:03 pm IST
ബിജെപിയുമായുള്ള ബന്ധം വിട്ട ശേഷമുള്ള പിഡിപിയുടെ ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു കശ്മീരിലെ ശ്രീനഗറില്‍ നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും എംഎല്‍എമാരുമൊക്കെയായി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിജെപിയുമായുള്ള കൂട്ടുക്കെട്ട് വിട്ട ശേഷം പാര്‍ട്ടി എംഎല്‍എമാരില്‍ പലരും മുഫ്തിയുടെ നടപടികളില്‍ സംതൃപ്തി കുറവ് പ്രകടിപ്പിച്ചിരുന്നു.

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ അസഹിഷ്ണുത സൃഷ്ടിക്കുന്നു. പിഡിപി രൂപീകരണ ദിനമായ ജുലൈ 28ന് സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍ ഈ അസഹിഷ്ണുത മറനീക്കി പുറത്ത് വന്നിരുന്നു. 

ബിജെപിയുമായുള്ള ബന്ധം വിട്ട ശേഷമുള്ള പിഡിപിയുടെ ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു കശ്മീരിലെ ശ്രീനഗറില്‍ നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും എംഎല്‍എമാരുമൊക്കെയായി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിജെപിയുമായുള്ള കൂട്ടുക്കെട്ട് വിട്ട ശേഷം പാര്‍ട്ടി എംഎല്‍എമാരില്‍ പലരും മുഫ്തിയുടെ നടപടികളില്‍ സംതൃപ്തി കുറവ് പ്രകടിപ്പിച്ചിരുന്നു. 

ജൂലൈ 24ന് മുഫ്തിയുടെ നടപടികള്‍ക്കെതിരെ മുഫ്തിയുടെ അമ്മാവനും പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റുമായ സര്‍താജ് മദനിയുള്‍പ്പടെയുള്ള പാര്‍ട്ടി ഭാരവാഹികളില്‍ രാജിവെച്ചിരുന്നു. പാര്‍ട്ടിയുടെ വിമത എംഎല്‍എമാര്‍ ആഘോഷപരിപാടികളില്‍  നിന്ന് വിട്ട് നിന്നതും പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ടെന്നതിന് തെളിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.