ഇമ്രാന്‍ ആഗസ്ത് 11ന് സത്യപ്രതിജ്ഞ ചെയ്യും

Monday 30 July 2018 4:43 pm IST
പാക്കിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ഖ്‌വ മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ഇമ്രാന്റെ പാര്‍ട്ടിക്ക് 116 സീറ്റാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 22 സീറ്റുകളുടെ കുറവ്.

പെഷവാര്‍: പാക് പ്രധാനമന്ത്രിയായി പാക്കിസ്ഥാന്‍ തെഹ്‌രിക്  ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനും മുന്‍ക്രിക്കറ്റ് ടീംക്യാപ്ടനുമായ ഇമ്രാന്‍ ഖാന്‍ ആഗസ്ത് 11ന് സത്യപ്രതിജ്ഞ ചെയ്യും. 65 കാരനായ ഇമ്രാന്റെ പാര്‍ട്ടിയാണ് ദേശീയ അസംബ്‌ളിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കേവല ഭൂരിപക്ഷമായ 137 സീറ്റുകള്‍ക്ക് വേണ്ട പിന്തുണ തേടി ചെറു കക്ഷികളുമായി ചര്‍ച്ച നടത്തിവരികയാണ്. 

പാക്കിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ഖ്‌വ മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ഇമ്രാന്റെ പാര്‍ട്ടിക്ക് 116 സീറ്റാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 22 സീറ്റുകളുടെ കുറവ്. മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ളീം ലീഗിന് 64 സീറ്റുകളും ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുകളുമുണ്ട്. 

ചെറു കക്ഷികളായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാന്‍, ഗ്രാന്‍ഡ് ഡമോക്രാറ്റിക് അലയന്‍സ്, പിഎംഎല്‍ ക്വെയ്ദ്, ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി തുടങ്ങിയവയുമായി ചര്‍ച്ച നടത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.