യമുന നിറഞ്ഞു; 27 ട്രെയിനുകള്‍ പുനരാരംഭിച്ചു

Monday 30 July 2018 5:12 pm IST

ന്യൂദല്‍ഹി: കനത്ത മഴയില്‍ യമുന നിറഞ്ഞതോടെ ട്രെയിന്‍ ഗതാഗതം സ്തംഭനത്തിലേക്ക്. 27 ട്രെയിനുകളാണ് ഇന്നലെ രാവിലെ റദ്ദാക്കിയത്. 7 എണ്ണം വഴിതിരിച്ചുവിട്ടു. വൈകിട്ടോടെ ഗതാഗതം പുനരാരംഭിച്ചു. എങ്കിലും ആശങ്ക തുടരുകയാണ്.

യമുനാ നിറഞ്ഞതോടെ നദിക്കു കുറുകെയുള്ള  റെയില്‍വേപ്പാലം അടച്ചിരുന്നു.  തുടര്‍ന്നാണ് ഇതുവഴിയുള്ള 27 ട്രെയിനുകള്‍ റദ്ദാക്കിയതും ഏഴെണ്ണം വഴിതിരിച്ചുവിട്ടതും. ഉച്ച കഴിഞ്ഞതോടെ ജലനിരപ്പ് അല്പ്പം കുറഞ്ഞു. തുടര്‍ന്ന് വൈകിട്ട് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. 

ഞായറാഴ്ചയും ഇതുവഴിയുള്ള ഗതാഗതം കുറച്ചുനേരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു, ദല്‍ഹിയിലെ താണപ്രദേശങ്ങളത്തില്‍ നിന്ന് നാലായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.