ബിഷപ്പിനെ രക്ഷിക്കാന്‍ വാഗ്ദാനം: പാതിരിയെ സ്ഥലം‌മാറ്റി

Monday 30 July 2018 5:13 pm IST
കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് സംഘം ജലന്ധറിലേക്ക് പോകാന്‍ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് പരാതി പിന്‍വലിപ്പിക്കാന്‍ ബിഷപ്പ് അനുകൂലികള്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചത്.

കൊച്ചി: കന്യാസ്ത്രീയ്ക്ക് ഭൂമിയും മഠവും വാഗ്ദാനം ചെയ്ത പാതിരിയെ സ്ഥലം മാറ്റി. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍‌വലിക്കാനായിരുന്നു വാഗ്ദാനം.  പാതിരിയോട് സഭ വിശദീകരണവും തേടിയിട്ടുണ്ട്. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നാണ് ഫാ.ജെയിംസ് എര്‍ത്തയിലിനെ മാറ്റിയത്. 

ബിഷപ്പിനെ രക്ഷിക്കാനുള്ള വിലപേശലിന്റെ ഭാഗമായായിരുന്നു ഭൂമി വാഗ്ദാനം. കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് സംഘം ജലന്ധറിലേക്ക് പോകാന്‍ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് പരാതി പിന്‍വലിപ്പിക്കാന്‍ ബിഷപ്പ് അനുകൂലികള്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചത്. ഒത്തുതീര്‍പ്പിന് ശ്രമിച്ച വികാരിയുടെ ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് സംഘം ജലന്ധറിലേക്ക് പോകാന്‍ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് പരാതി പിന്‍വലിപ്പിക്കാന്‍ ബിഷപ്പ് അനുകൂലികള്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചത്. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എര്‍ത്തയിലും പരാതിക്കാരിയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. സിസ്റ്റര്‍ അനുപമയും വീട്ടുകാരും ഈ വാഗ്ദാനങ്ങള്‍ തള്ളി. തന്റെ വാഗ്ദാനത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ അവര്‍ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന കാര്യവും വികാരി സിസ്റ്റര്‍ അനുപമയോട് സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

സംഭാഷണം പുറത്തായതോടെ അന്വേഷണ സംഘം സിസ്റ്ററുടെ മൊഴിയെടുത്തു. പരാതി പിന്‍വലിപ്പിക്കാന്‍ സഭാനേതൃത്വം നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് വികാരിയുടെ ഒത്തുതീര്‍പ്പ് നീക്കമെന്നാണ് സിസ്റ്ററിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.