ചെന്നൈ: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ആശുപത്രിയിലെത്തിയിരുന്നു.
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഞായാഴ്ച രാത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നത്. മറ്റ് അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സംയമനം പാലിക്കണെമെന്നും കരുണാനിധിയുടെ മക്കളായ സ്റ്റാലിനും കനിമൊഴിയും അണികളോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: