ബംഗാളി സാഹിത്യകാരന്‍ രാമപാദ ചൗധരി അന്തരിച്ചു

Tuesday 31 July 2018 2:34 am IST

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി ജേതാവുമായ രാമപാദ ചൗധരി(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഖര്‍ജി, ബാരി ബാഡ്‌ലെ ജയ്, അഭിമന്യു, ബീജ്, ഏക്ഹോനി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അദ്ദേഹത്തിന്റെ നോവലുകളെ ആസ്പദമാക്കി നിരവധി ചലച്ചിത്രങ്ങളും നിര്‍മിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ ചലച്ചിത്രാവിഷ്‌കാരമായ ഏക് ഡോക്ടര്‍ കി മൗത്(1990) നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

1922 ഡിസംബര്‍ 28ന് ഖരക്പൂരില്‍ ജനിച്ച അദ്ദേഹം കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2015ല്‍ പ്രസിദ്ധീകരിച്ച 'ഹരാനോ കഥാ'യാണ് അവസാന പുസ്തകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.