ഹര്‍ജി ഫയലില്‍; ചേലാകര്‍മ്മം സ്ത്രീകളുടെ അവകാശ ലംഘനം: സുപ്രീം കോടതി

Tuesday 31 July 2018 2:35 am IST

ന്യൂദല്‍ഹി: സ്ത്രീകളുടെ ജനനേന്ദ്രിയം ഛേദിച്ച് വികലമാക്കുന്ന ചേലാകര്‍മ്മം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.  ചേലാകര്‍മ്മം പൂര്‍ണ്ണമായി നിരോധിക്കുക, അങ്ങനെ ചെയ്യിക്കുന്നത് ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി.

ഒരു വിവാഹത്തിനോ ഭര്‍ത്താവിനോ വേണ്ടി മാത്രം ഒരു സ്ത്രീ  തന്റെ ജീിതം ജീവിച്ചു തീര്‍ക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട കോടതി  ചേലാകര്‍മ്മം  സ്ത്രീകളുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും വാക്കാല്‍ ചൂണ്ടിക്കാട്ടി. ദാവൂദി ബോറ സമുദായത്തിനിടക്കുള്ള ഈ രീതിയെ നേരത്തെ  സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.

ചേലാകര്‍മ്മം പെണ്‍കുട്ടികള്‍ക്ക് അപരിഹാര്യമായ കുഴപ്പമാണ് വരുത്തുന്നതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ബോധിപ്പിച്ചിരുന്നു.  അമേരിക്ക, ബ്രിട്ടന്‍, ആസ്‌ട്രേിയ അടക്കം 27  രാജ്യങ്ങള്‍ ഇത് നിരോധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.