സ്‌റ്റെര്‍ലൈറ്റ് തുറക്കുന്നത് തടഞ്ഞു

Tuesday 31 July 2018 2:36 am IST

ചെന്നൈ: വെടിവയ്പ്പില്‍ ഏതാനും പേരുടെ മരണത്തിന് ഇടയാക്കിയ സ്‌റ്റെര്‍ലൈറ്റ് പ്രക്ഷോഭക്കാര്‍ക്ക് ആശ്വാസം. തൂത്തുക്കുടിയിലെ ചെമ്പ് ഉരുക്കു കമ്പനിയായ സ്‌റ്റെര്‍ലൈറ്റ് തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം  ദേശീയ പരിസ്ഥിതി ട്രിബ്യൂല്‍ തള്ളി. 

കമ്പനി പൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. ഹര്‍ജിയില്‍ ആഗസ്ത് 9ന് വാദം കേള്‍ക്കും. നാട് മലിനമാക്കുന്ന കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിനു നേരെയുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ മരണമടഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.