വാരാണസിയിലും നോയിഡയിലും ലുലുമാള്‍

Tuesday 31 July 2018 2:38 am IST

ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ ലഖ്‌നോവില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ലുലുമാളിനു പുറമെ നോയിഡയിലും വാരാണസിയിലും മാളുകള്‍ നിര്‍മ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫലിപറഞ്ഞു.  യുപിയില്‍ 60,000 കോടിരൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യൂസഫലി. പ്രധാനമന്ത്രി മോദിയുടെ ലോകസഭാ മണ്ഡലം കുടിയാണ് വാരാണസി. കഴിഞ്ഞ ഫെബ്രുവരിയില്‍ യുപിയില്‍ നടന്ന നിക്ഷേപകരുടെ സമ്മേളനത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കംകുറിച്ചത് 

ലഖ്‌നോവിലെ മാള്‍ നിശ്ചയിച്ചതിലും മുമ്പേ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  സര്‍ക്കാര്‍ എല്ലാവിധ സഹകരണങ്ങള്‍കും നല്‍കുന്നുണ്ട്. ഇപ്പോള്‍ 35 ശതമാനം പണിപൂര്‍ത്തിയാക്കിയിട്ടുണ്ട്. മാള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരത്തോളം പേര്‍ക്ക് അല്ലാതെയും െതാഴില്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി പറഞ്ഞു.

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതൊടെ ഉത്തരേന്ത്യയിലെ ഏറ്റവും വലിപ്പമേറിയ മാളാവും ലഖ്‌നോവിലേത്. രണ്ടായിരം കോടി രൂപയുടെനിക്ഷേപത്തിലുള്ളതാണ് ലഖ്‌നോ മാള്‍. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തെ ആഭ്യന്തരനിക്ഷേപമായി മാറ്റിയ മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കൂടുതല്‍ എന്‍ആര്‍ഐ നിക്ഷേപം കൊണ്ടുവരാന്‍ സഹായിക്കുമെന്നും യൂസഫലി പ്രത്യാശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.