തള്ളുതള്ള് തള്ളു തള്ള് പള്ളിക്കൂട വണ്ടി!!

Tuesday 31 July 2018 2:39 am IST

എറണാകുളം: വന്‍ഫീസ് ഈടാക്കി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിയ്ക്കുന്ന സ്വകാര്യ സ്‌ക്കൂളുകള്‍ കുട്ടികളെ സുരക്ഷിതമായി എത്തിയ്ക്കാന്‍  ഉപയോഗിയ്ക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പു വരുത്തുന്നതില്‍ ജാഗ്രത കാണിയ്ക്കുന്നില്ല.   മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കാറുമില്ല.

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍പെയിന്റടിച്ച് പുതുക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി സര്‍വ്വീസ് നടത്തുന്നതായുള്ള പരാതികളുയരാറുണ്ട്. കഴിഞ്ഞ ദിവസം  വൈകിട്ട് 4.30ന് കലൂര്‍ കതൃക്കടവ് റോഡില്‍ പണിമുടക്കിയ സ്‌കൂള്‍ ബസ് ഏറെ ശ്രമിച്ചിട്ടും സ്റ്റാര്‍ട്ടാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് തളളിച്ച് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു.ഏറെ നേരം ശ്രമിച്ചിട്ടും ശ്രമം വിഫലം.

വാഹനം തള്ളി ക്ഷീണിച്ച വിദ്യാര്‍ത്ഥികളെ കണ്ട് ചിലര്‍ ഡ്രൈവറുമായി കലഹിയ്ക്കുകയും ,വിദ്യാര്‍ത്ഥികള്‍ വാഹനമുപേക്ഷിച്ച് പോകുകയും ചെയ്തു.  ആയിരങ്ങള്‍ ഫീസിനത്തിലും, യാത്രാക്കൂലിയായും വാങ്ങുന്നവരാണ് ഇങ്ങനെ കാണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.