ഓണത്തിന് മാവേലി സര്‍വ്വീസ്: മന്ത്രി

Tuesday 31 July 2018 2:41 am IST

കോഴിക്കോട്: അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കായി ഓണത്തിന് മാവേലി സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട് 25 ബസുകള്‍ സര്‍വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. താത്കാലിക അനുമതിയോടെയായിരിക്കും ഈ ബസ്സുകള്‍ സര്‍വീസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ഉത്തരമേഖല ഓഫീസ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഉത്സവവേളയില്‍ സ്വകാര്യ ബസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരില്‍ നിന്നും ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് മാവേലി സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി ആരംഭിച്ച ചില്‍ സര്‍വീസ് ലാഭകരമാണ്. കോഴിക്കോട് നിന്ന് കാസര്‍ഗോഡ്, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് ചില്‍സര്‍വീസ് ആരംഭിക്കുമെഒനനും മന്ത്രി പറഞ്ഞു. എ. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.