ക്രൈസ്തവ സഭക്കെതിരെ കേരളത്തില്‍ ആസൂത്രിത പ്രചരണം-മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Tuesday 31 July 2018 2:45 am IST

തൃശൂര്‍ : ക്രൈസ്തവ സഭക്കെതിരെ കേരളത്തില്‍ ആസൂത്രിത പ്രചരണം നടക്കുന്നതായി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സഭയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഒരുവിഭാഗം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സഭക്കെതിരെ നുണപ്രചരണം നടത്തുകയാണെന്നും ആര്‍ച്ച് ബിഷപ്പ് ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ വിവരിക്കുന്ന ഇടയലേഖനം കഴിഞ്ഞ ദിവസം അതിരൂപതയിലെ എല്ലാ ഇടവക പള്ളികളിലും വായിച്ചു. സഭക്കെതിരെ നടക്കുന്ന പ്രചരണങ്ങലെ പ്രതിരോദിക്കാന്‍ ആഗസ്തില്‍ തൃശൂരില്‍ വിശ്വാസി സംഗമം നടത്തും. അടുത്തകാലത്ത് പുറത്തുവന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഭയെ അടച്ചാക്ഷേപിക്കാനും പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനത്തില്‍ പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പുറമേ സമൂഹ മാധ്യമങ്ങളിലും ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് ആരോപിക്കുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.