രാഹുല്‍ റിജി നായരുടെ '' ഒറ്റമുറി വെളിച്ചത്തിന് '' അന്താരാഷ്ട്ര അംഗീകാരം

Tuesday 31 July 2018 2:52 am IST

സ്റ്റൂട്ട് ഗര്‍ട്ട് :പതിനഞ്ചാമത് സ്റ്റൂട്ട് ഗര്‍ട്ട് ഇന്ത്യന്‍ ഫെസ്റ്റിവലില്‍മികച്ച ചിത്രമായി മലയാളചലച്ചിത്രം '' ഒറ്റമുറി വെളിച്ചം ''തെരഞ്ഞെടുക്കപ്പെട്ടു .ജര്‍മ്മനിയിലെ സ്റ്റൂര്‍ട്ട് ഗര്‍ട്ടില്‍ നടന്ന അവാര്‍ഡ്വിതരണച്ചടങ്ങില്‍ സംവിധായകന്‍  രാഹുല്‍ റിജി നായര്‍ '' ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ''അവാര്‍ഡ് എറ്റുവാങ്ങി  .ശില്‍പ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാര്‍ഡുമാണ് നല്‍കിയത്. 

ചിത്രത്തിന്റെ  ആഖ്യാനരീതി ഏറെ ശ്രദ്ധേയമാണെന്ന് ജൂറിഅഭിപ്രായപ്പെട്ടു .തുടക്കത്തില്‍ ആകര്‍ഷകമായി അനുഭവപ്പെടുന്ന പശ്ചാത്തലംചിത്രം അവസാനിക്കുന്ന സമയത്ത് ഭയജനകമായിത്തീരുന്നുവെന്ന പ്രത്യേകത ജൂറിഎടുത്തുപറഞ്ഞു .നായികാ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.