പത്ത് ഏക്കറും മഠവും വാഗ്ദാനം ചെയ്ത വികാരിക്കെതിരെ കേസ്

Tuesday 31 July 2018 2:57 am IST

കോട്ടയം: കന്യാസ്ത്രീയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പത്ത് ഏക്കറും മഠവും വാഗ്ദാനം ചെയ്ത കുര്യനാട് ആശ്രമംവക സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് എര്‍ത്തയിലിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ഇതിനിടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിഎംഐ സഭ  ഇദ്ദേഹത്തെ കട്ടപ്പന ചപ്പാത്ത് പരപ്പ് ആശ്രമത്തിലേക്ക് സ്ഥലംമാറ്റി. കുര്യനാട് ആശ്രമത്തിന്റെ എല്ലാ ചുമതലകളില്‍ നിന്നും അദ്ദേഹത്തെ നീക്കി. ബിഷപ്പിനെതിരെയുള്ള പീഡന പരാതി പിന്‍വലിപ്പിക്കാന്‍ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയ്ക്കാണ് വികാരി വാഗ്ദാനം നല്‍കിയത്. വികാരിയും സിസ്റ്റര്‍ അനുപമയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തായതോടെ സഭയുടെ മുഖം കൂടുതല്‍ വികൃതമായെന്നാണ് വിശ്വാസികളില്‍ ഒരു വിഭാഗം പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.