മാതൃഭൂമി ബഹിഷ്‌കരിച്ച് ഹിന്ദു ധര്‍മ്മത്തിന് ശക്തി പകരണം: ഹിന്ദു എക്കണോമിക് ഫോറം

Tuesday 31 July 2018 3:01 am IST

കൊച്ചി: സങ്കുചിതവും സ്വാര്‍ത്ഥതാപരമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പേറുകയും, ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തതുമായ ഒരു പത്രസ്ഥാപനമായി മാതൃഭൂമി അധപ്പതിച്ചതായി ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മീശ എന്ന നോവലിലെ വിവാദ പരാമര്‍ശത്തിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദു സ്ത്രീകളെ അവഹേളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്ത എസ്. ഹരീഷും മാതൃഭൂമിയും ഇതുവരെ മാപ്പ് പറയുകപോലും ചെയ്തിട്ടില്ല. പകരം അതിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഹരീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

പ്രസ്തുത നോവലിലൂടെ ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹൈന്ദവ സ്ത്രീകളെയും ക്ഷേത്രത്തില്‍ പൂജ നടത്തുന്ന ബ്രാഹ്മണ ശ്രേഷ്ഠന്‍മാരെയും ക്ഷേത്ര ദര്‍ശനത്തിലൂടെ ഈശ്വര സാക്ഷാത്ക്കാരം എന്ന മഹത്തായ കര്‍മ്മത്തിന്റെ പവിത്രതയേയുമാണ് മാതൃഭൂമി അപമാനിച്ചത്. തെറ്റ് തെറ്റാണെന്ന് മനസിലാക്കി മാതൃഭൂമി ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം മാതൃഭൂമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും ബഹിഷ്‌കരിക്കുമെന്നും, മാതൃഭൂമിയുമായി സഹകരിക്കുവാന്‍ ബിസിനസ് സമൂഹം തയ്യാറല്ലെന്നും ചേര്‍ത്തലയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് വി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍, ട്രഷറര്‍ വിത്തല്‍ബോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍, ശൈലേന്ദ്രനാഥ്, വിനുകുമാര്‍ ആലപ്പുഴ, സുനില്‍കുമാര്‍ ചേര്‍ത്തല, പുഗീഷ് ബാബു കോഴിക്കോട്, മേലേത്ത് രാധാകൃഷ്ണന്‍, പി. അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ കൊല്ലം, സിബിന്‍ കെ.എം, ഗോപകുമാര്‍ പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.