സി.ബി. സോമനെ അനുസ്മരിച്ചു

Tuesday 31 July 2018 3:03 am IST
"സി.ബി.സോമന്‍ അനുസ്മരണ സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹബൗദ്ധിക്ക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി പ്രസംഗിക്കുന്നു."

കോട്ടയം: ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജരായിരുന്ന സി.ബി. സോമനെ അനുസ്മരിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹബൗദ്ധിക്ക് പ്രമുഖ് കെ. ഗോവിന്ദന്‍ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയദൗത്യമാണ് ജന്മഭൂമി നിറവേറ്റുന്നത്. അതില്‍ പൂര്‍ണ്ണ പങ്കാളിയായിരുന്നു സി.ബി. സോമനെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലെ പ്രത്യേകതയെന്നും ഗോവിന്ദന്‍ കുട്ടി പറഞ്ഞു. 

യൂണിറ്റ് അസിസ്റ്റന്റ് മാനേജര്‍ എ.സി. സുനില്‍ അധ്യക്ഷനായി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, എം.വി. ഉണ്ണികൃഷ്ണന്‍, ന്യൂസ് എഡിറ്റര്‍ രാജേഷ് പട്ടിമറ്റം എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, സീനിയര്‍ മാനേജര്‍ എന്‍. ഉത്തമന്‍, വിഎച്ച്പി വിഭാഗ് ഓര്‍ഗനൈസിങ് സെക്രട്ടറി കെ.എസ്. ഓമനക്കുട്ടന്‍, തപസ്യ കലാസഹിത്യവേദി സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ്  കോട്ടയം ജില്ലാ കാര്യവാഹ് ഇ.എസ്. ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.