നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

Tuesday 31 July 2018 3:09 am IST

ന്യൂദല്‍ഹി: ഇന്ത്യയുടെ നീരജ് ചോപ്ര ഫിന്‍ലന്‍ഡിലെ സാവോ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുന്ന ചോപ്ര 85.69 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ചൈനീസ് തായ്‌പേയിയുടെ ചാവേദ- സണ്‍ ചെങ്ങിനാണ് വെള്ളി മെഡല്‍. 82.52 മീറ്റര്‍ ദൂരത്തേക്ക് ജാവലില്‍ പറത്തിയാണ് ചെന്‍ രണ്ടാമനായത്. ഇരുപത്തിമൂന്നുകാരനായ ചെങ്ങ്  90 മീറ്ററിന് അപ്പുറത്തേക്ക് ജാവലിന്‍  പായിച്ച ഏക ഏഷ്യന്‍ താരമാണ്. തായ്‌പേയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക സര്‍വകലാശാല ഗെയിംസില്‍ 91.36 മീറ്റര്‍ ദൂരം താണ്ടി ചെന്‍ പുതിയ ഏഷ്യന്‍ റെക്കോഡ് സ്ഥാപിച്ചു. 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ സാവോ കുറിച്ച 89.15 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്.

പക്ഷെ ഈ സീസണില്‍ ചെങ്ങിന് തന്റെ റെക്കോഡിനൊപ്പം എത്താനായിട്ടില്ല. 84.60 മീറ്ററാണ് ഈ സീസണില്‍ ചെങ്ങിന്റെ മികച്ച ദൂരം. ഈ സീസണില്‍ ഇതുവരെ ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനം നീരജിന്റേതാണ്. മറ്റൊരു ജാവലില്‍ ത്രോ താരമായ ഖത്തറിന്റെ അഹമ്മദ് ബാദറിന്റെ ഈ സീസണിലെ മികച്ച ദൂരം 83.71 മീറ്ററാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.