ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടേബിള്‍ ടെന്നീസ് മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തിലാണ് കായിക താരങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
അന്താരാഷ്ട്ര തലത്തിലെ അതുല്യമായ പ്രകടനത്തിന് മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരുടെ പ്രകടനം രാഷ്ട്രത്തിന് അഭിമാനം പകര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാനും കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ്റാത്തോഡും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: