പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. സദനം നാരായണപ്പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. എസ്.എ.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി വാരണക്കോട് കൃഷ്ണന് നമ്പൂതിരി, എം.പി.കൃഷ്ണന്, സി.എം.ശ്രീജിത്ത്, എ.ഡി.നമ്പ്യാര്‍, ഒ.കെ.നാരായണന് നമ്പൂതിരി, കെ.രാമചന്ദ്രന്, ലതീഷ് പുതിയടത്ത്, കെ.പി.മധുസൂദനന് എന്നിവര്‍ സംസാരിച്ചു. ആലക്കാട് മാടമന ശങ്കരനാരായണന് നമ്പൂതിരിയുടെ ഭാഗവത മാഹാത്മ്യ പാരായണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: