കുടുംബസംഗമം സംഘടിപ്പിച്ചു

Monday 30 July 2018 10:27 pm IST

 

തളിപ്പറമ്പ്: ഭാരതീയ മസ്ദൂര്‍സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ച് ബിഎംഎസ് തൃച്ചംബരം, പട്ടുവം, പാലക്കുളങ്ങര യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഡ്രീംപാലസ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന തൃച്ചംബരം, പാലക്കുളങ്ങര യൂണിയനുകളുടെ കുടുംബസംഗമം ബിഎംഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വനജ രാഘവന്‍, മേഖലാ പ്രസിഡണ്ട് പി.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം വാര്‍ഡ് കൗണ്‍സിലര്‍ കെ.വല്‍സരാജന്‍ വിതരണം ചെയ്തു. പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. പി.ഷൈമ സ്വാഗതവും പി.ശാന്ത നന്ദിയും പറഞ്ഞു.

പട്ടുവത്ത് നടന്ന കുടുംബസംഗമം ബിഎംഎസ് വൈസ് പ്രസിഡണ്ട് വനജ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയന്റ് സെക്രട്ടറി കെ.ശ്രീജിത്ത്, മേഖലാ പ്രസിഡണ്ട് പി.വി.സുരേഷ്, മേഖലാ വൈസ് പ്രസിഡണ്ട് ലക്ഷ്മണന്‍ മഴൂര്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കെ.ആര്യയെ വനജാ രാഘവന്‍ ഉപഹാരം നല്‍കി ആദരിച്ചു. പ്രസന്ന അധ്യക്ഷത വഹിച്ചു. സുഭാഷ് പട്ടുവം സ്വാഗതവും പത്മനാഭന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.