കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകകീയ പ്രതിരോധത്തിന്റെ ഭാഗമായി ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ജനകീയ പ്രതിരോധം ഉദ്ഘടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. രാവിലെ 10 മണിക്ക് കണ്ണൂര്‍ എസ്എന്പാര്ക്കിനു സമീപത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: