കല്ല്യാശേരി മണ്ഡലം ഉന്നത വിജയികള്‍ക്കുള്ള അനുമോദനം പ്രഹസനമായി

Monday 30 July 2018 10:27 pm IST

 

പഴയങ്ങാടി: കല്ല്യാശേരി മണ്ഡലം എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാടായിലെ ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ നടത്തിയ ഉന്നത വിജയികള്‍ക്കുള്ള അനുമോദനച്ചടങ്ങ് പ്രഹസനമായെന്ന് രക്ഷിതാക്കളുടെ ആക്ഷേപം. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ കല്യാശേരി മണ്ഡലം പ്രതിഭാസംഗമം എന്ന പേരില്‍ നടത്തിയ പരിപാടിയാണ് ഇത്. ലക്ഷം രൂപയോളം വാടക നല്‍കേണ്ട ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിനിമാ കോമഡി താരങ്ങളെക്കൂടാതെ എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങി നിരവധി നേതാക്കളും സംബന്ധിച്ചിരുന്നു. എന്നാല്‍ കേവലം അമ്പതു രൂപ പോലും വിലമതിക്കാത്ത ലാമിനേഷന്‍ ഫോട്ടോപ്രിന്റ് ഉപഹാരമാണ് ഉന്നത വിജയികള്‍ക്ക് നല്‍കിയത്. 

ഉച്ചക്ക് രണ്ടര മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞ പരിപാടി അല്‍പ്പം വൈകിയാണ് തുടങ്ങിയത്. എന്നാല്‍ വൈകിട്ട് അഞ്ചര വരെ നീണ്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കുടിവെളളം പോലും കൊടുത്തില്ലെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെ അടക്കം പറച്ചില്‍ നാട്ടിലെങ്ങും പാട്ടാണ്. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലുമാണ് എംഎല്‍എ യുടെ അനുമോദന പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷ പ്രചരിപ്പിച്ചത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ കുട്ടികള്‍ കോമഡി താരങ്ങളുടെയും രാഷ്ടീയ നേതാക്കന്‍മാരുടെയും പ്രസംഗങ്ങള്‍ക്ക് ആസ്വാദകരായിമാറി മടങ്ങേണ്ടി വന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.