പയ്യന്നൂര്‍: കടന്നപ്പള്ളില് ഈയിടെ അന്തരിച്ച പൗരപ്രമുഖനായ കെ.ആര്.ബാലന് നമ്പ്യാരുടെ സ്മരണക്കായി കെ.ആര്.ബാലന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. അദ്ദേഹത്തിന്റെ മൂത്ത മകനും ഡല്‍ഹിയിലെ പ്രമുഖ ബിസിനസ് സംരംഭകനും പ്രൊഫഷണല്‍ സ്പീക്കറുമായ പി.കെ.ഡി നമ്പ്യാര്‍ ചീഫ് മാനേജിംഗ് ട്രസ്റ്റിയായിക്കൊണ്ടാണ് ട്രസ്റ്റ് നിലവില്‍ വന്നിട്ടുള്ളത്. കടന്നപ്പള്ളി തുമ്പോട്ടയില്‍ പിഡബ്ല്യുഡി റോഡിനഭിമുഖമായി ട്രസ്റ്റിന് കീഴില്‍ വലിയ സൗകര്യങ്ങളോടെ ഒരുങ്ങുന്ന സ്മാരക മന്ദിരത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
വിവിധ പ്രോഗ്രാമുകള്‍ക്കും വര്‍ക്ക്ഷോപ്പുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും അടക്കം ഉതകുന്ന ബൃഹത്തായ ഒരു ഹാള്‍, റഫറന്‍സ് സൗകര്യമടക്കമുള്ള വിപുലമായ ലൈബ്രറി, റീഡിംഗ് ഹാള്‍ എന്നിവ മന്ദിരത്തില്‍ ഒരുക്കും.
സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതും സാമൂഹ്യവും സാംസ്കാരികവും രാഷട്രീയവുമായ സദ്പ്രവര്ത്തനങ്ങള്ക്കും സ്മാരക മന്ദിരത്തിന്റെ വിപുലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകുമെന്ന് ചീഫ് മാനേജിംഗ് ട്രസ്റ്റി പി.കെ.ഡി നമ്പ്യാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: