പഴയങ്ങാടി: ദിനംപ്രതി നൂറ് കണക്കിന് ആളുകള്‍ എത്തുന്ന കണ്ണപുരം പഞ്ചായത്തിലെ ശുചി മുറിയും ഗോഡൗണായി മാറി. പഞ്ചായത്തിലെ തെരുവ് വിളക്ക് ഫിറ്റ് ചെയ്യാന്‍ ആവശ്യമായ ഇരുമ്പു പൈപ്പുകളും അനുബന്ധ സാമഗ്രികളും ഇവിടുത്തെ ശുചിമുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതുകാരണം പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. സംഭവം അധികതരുടെ ശ്രദ്ധയില്പ്പെടുത്തായിട്ടും യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: