പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവുമായി ചെറുപുഴ വൈസ് മെന്‍സ് ക്ലബ്ബ്

Monday 30 July 2018 10:29 pm IST

 

ചെറുപുഴ: ചെറുപുഴ വൈസ് മെന്‍സ് ക്ലബ്ബിന്റെ പതിനഞ്ചാമത് വാര്‍ഷികവും കുടുംബസംഗമവും ചെറുപുഴ വൈസ് മെന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വൈസ്‌മെന്‍ ജില്ലാ ഗവര്‍ണര്‍ സനില്‍ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. ചെറുപുഴയില്‍ നിന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യാനുള്ള ബൃഹത് പദ്ധതിക്ക് തുണിസഞ്ചിവിതരണത്തോടെ പദ്ധതി ഉദ്ഘാടനം ചെയതു. 

നഗരത്തിന്റെ വിവിധപ്രദേശങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക് ശേഖരിക്കും. നഗരത്തിന്റെ പല ഭാഗത്തായി മാലിന്യശേഖരണപെട്ടികള്‍ സ്ഥാപിക്കുകയും അത് കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യുകയും ചെയ്യും. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രാഥമിക ചികിത്സാ കിറ്റ് നല്‍കുക, ചികിത്സാ സഹായം നല്‍കുക തുടങ്ങിയ 15 പദ്ധതികളും പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തും. ക്ലബ്ബ് പ്രസിഡന്റ് കെ.സതീഷ് അധ്യക്ഷതവഹിച്ചു. ജോണി ഇടക്കര, നില്‍ജ സതീഷ്, കെ.ജെ.ജയിംസ്, പി.നാരായണന്‍, വി.സി.ഷാജി, നീല്‍ ജോണ്‍സണ്‍, എ.ടി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.