പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Monday 30 July 2018 10:32 pm IST

 

തളിപ്പറമ്പ്: യൂണിഫോമിന്റെ അളവെടുക്കാന്‍ കടയില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. തിമിരി ചെറുപാറ സ്വദേശി വാഴവളപ്പില്‍ അബ്ദുള്‍ ലത്തീഫ് (44) ആണ് പിടിയിലായത്. 

തളിപ്പറമ്പ് ഒരു സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൗട്ട് & ഗൈഡ്‌സ് യൂണിഫോം തയ്പ്പിക്കാന്‍ അബ്ദുള്‍ലത്തീഫിന്റെ ഫോര്‍സ്റ്റാര്‍ തയ്യല്‍ക്കടയില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അളവെടുത്തത് ശരിയായില്ലെന്നും ഒന്നുകൂടി എടുക്കണമെന്നും പറഞ്ഞതിനാല്‍ ഉമ്മയ്‌ക്കൊപ്പം തയ്യല്‍ക്കടയില്‍ എത്തിയതായിരുന്നു കുട്ടി. 

തുടര്‍ന്ന് അളവെടുക്കുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയതിനെതുടര്‍ന്ന് കുട്ടി അസ്വസ്ഥയാവുകയായിരുന്നു. പെണ്‍കുട്ടി അസ്വസ്ഥയായി ടാപ്പ് തട്ടിപ്പറിക്കുകയും ഇത് ശ്രദ്ധയില്‍പെട്ട മാതാവ് ഇയാളെ തല്ലുകയും ചെയ്തു. ഇതോടെ പരിസരത്തുള്ളവരും സ്ഥലത്ത് തടിച്ചുകൂടി. സംഭവമറിഞ്ഞെത്തിയ തളിപ്പറമ്പ് സിഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.