പതിനൊന്നാം ശമ്പളകമ്മീഷന്‍ നിയമനം വൈകിപ്പിക്കരുത്: പെന്‍ഷനേഴ്‌സ് സംഘ്

Monday 30 July 2018 10:33 pm IST

 

കണ്ണൂര്‍: രൂക്ഷമായ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പൊറുതിമുട്ടിയിരിക്കുകയാണ്. അതുകൊണ്ട് ഉടന്‍ തന്നെ പതിനൊന്നാം ശമ്പള കമ്മിഷനെ നിയമിക്കണമെന്ന് പെന്‍ഷനേഴ്‌സ് സംഘ് പയ്യന്നൂര്‍ ബ്ലോക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

2014 ജൂലൈയിലാണ് പെന്‍ഷന്‍ പരിഷ്‌കരണം അവസാനമായി നടപ്പിലാക്കിയത്. നിലിവിലുള്ള വ്യവസ്ഥയനുസരിച്ച് 2019 ല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശമ്പള പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ നിയിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെയായും ആരംഭിച്ചിട്ടില്ല. 

അപാകതകള്‍ തീര്‍ത്ത് പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നും എസ്.ഹരീഷിന്റെ മീശ നോവലിലെ മോശം പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മാതൃഭൂമിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

സമ്മേളനം ജില്ലാ സെക്രട്ടറി എ.കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അഗം എസ്.പരമേശ്വരന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.നാരായണ മാരാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ശങ്കരന്‍മാസ്റ്റര്‍ (എന്‍ടിയു), പത്മനാഭന്‍ നമ്പൂതിരി (കെഎസ്ആര്‍ടിസി) എന്നിവര്‍ സംസാരിച്ചു. എം.പി.സുബ്രഹ്മണ്യന്‍ നമ്പൂതിരി സ്വാഗതവും പി.കേശവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

പയ്യന്നൂര്‍ ബ്ലോക്കിന്റെ പുതിയ ഭാരവാഹികളായി എ.കെ.നാരായണന്‍ മാസ്റ്റര്‍ (പ്രസിഡണ്ട്), പി.ഗോവിന്ദന്‍, എം.പി.സുബ്രഹ്മണ്യന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഇ.ശംഭുനമ്പൂതിരി (സെക്രട്ടറി), എം.പങ്കജാക്ഷന്‍ കണ്ടങ്കാളി (ജോ.സെക്രട്ടറി), സി.എച്ച്.രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പെന്‍ഷനേഴ്‌സ് സംഘ് അംഗമായ പൂത്തില്ലം കൃഷ്ണന്‍ നമ്പുതിരിയുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.