ഉദ്ഘാടനം ചെയ്തു

Monday 30 July 2018 10:33 pm IST

 

പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്‌കൂള്‍ 2018-19 വര്‍ഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം മലപ്പട്ടം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗണിത അധ്യാപകനും റിസോഴ്‌സ് പേഴ്‌സണുമായ ടി.വി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ക്ലബ്ബുകളുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതി ക്ലബ്ബ് സെക്രട്ടറിമാര്‍ സമര്‍പ്പിച്ചു. പിടിഎ പ്രസിഡന്റ് ടെന്‍സണ്‍ ജോര്‍ജ് കണ്ടത്തിന്‍കര, മദര്‍ പിടിഎ പ്രസിഡന്റ് മായ തച്ചുകുന്നേല്‍, സ്റ്റാഫ് സെക്രട്ടറി ബിജു അഗസ്റ്റിന്‍ മുതുപ്ലാക്കല്‍,  പ്രധാനാധ്യാപകന്‍ പി.കെ.കൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ ആല്‍ബിന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.