ലോക്‌സഭ പാസാക്കി: കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ

Tuesday 31 July 2018 3:12 am IST

ന്യൂദല്‍ഹി: കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമ ഭേദഗതി ലോക്‌സഭ പാസാക്കി. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്ന കേസിലെ പ്രതികള്‍ക്കാണ് പരമാവധി ശിക്ഷ ലഭിക്കുന്നത്. ശബ്ദവോട്ടിങ്ങില്‍ ഐകകണ്‌ഠേനയാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 

ജമ്മു കശ്മീരിലെ കത്വ, യുപിയിലെ ഉന്നാവ് സംഭവങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 21 ന് കൊണ്ടുവന്ന ക്രിമിനല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സാണ് ലോക്‌സഭയില്‍ ബില്ലായി അവതരിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികള്‍ സഭ തള്ളിയിരുന്നു. കുഞ്ഞുകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജിജു സഭയെ അറിയിച്ചു. ബില്‍ അടുത്ത ദിവസം രാജ്യസഭയില്‍ അവതരിപ്പിക്കും. 

സുപ്രധാന വ്യവസ്ഥകള്‍ 

 പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ ജീവപര്യന്തവും വധശിക്ഷയും.  നേരത്തെ ഇത് ഇരുപത് വര്‍ഷം വരെ തടവ് മാത്രമായിരുന്നു.

 പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയാല്‍ ജീവിതാവസാനം വരെയുള്ള ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കും.

 സ്ത്രീകളെ പീഡിപ്പിച്ചാല്‍ ജീവപര്യന്തം പരമാവധി ശിക്ഷ. നേരത്തെ ഇത് ഏഴുമുതല്‍ പത്തുവര്‍ഷം വരെ തടവ് മാത്രം.

എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.