തിരുവനന്തപുരം: 30 ഹോട്ടലുകള്‍ക്കു കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ലൈസന്‍സ് അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. എന്നാല്‍ വിധി റദ്ദാക്കാന്‍ സുപ്രീംകോടതി തയാറായില്ലെന്നു ബാബു പറഞ്ഞു. ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ അതു കോടതിയലക്ഷ്യമാകുമെന്ന നിയമോപദേശമാണു ലഭിച്ചത്.
സര്‍ക്കാരിനു മറ്റു മാര്‍ഗമില്ല. ലൈസന്‍സ് നല്കിയ ശേഷം പ്രശ്നം പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കുമെന്നു ബാബു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: