മുറകാമിയുടെ നോവലിനു നിരോധനം

Tuesday 31 July 2018 10:04 am IST

ഹരുകി മുറകാമിയുടെ പുതുനോവല്‍ കടുത്ത സെന്‍സര്‍ഷിപ്പിന് ഇരയാകുന്നു. എഴുത്തുലോകത്തെ വന്‍ സെലിബ്രിറ്റിയായ ജാപ്പാനീസ് നോവലിസ്റ്റ് മുറകാമിയുടെ അടുത്തിടെ ഇറങ്ങിയ കില്ലിംങ് കമന്റേറ്റര്‍ എന്ന നോവലാണ് ബുക് ഷോപ്പുകളില്‍ നിന്നും പുസ്തകോത്സവങ്ങളില്‍ നിന്നും പിന്‍വലിക്കാനുള്ളകൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നത്. 

ഇന്‍ഡീസന്റ് മെറ്റീരീയല്‍സ് എന്നൊരു വിഭാഗത്തില്‍പ്പെടുത്തിയാണ് നോവല്‍ സെന്‍സര്‍ ഷിപ്പിനുവിധേയമാകുന്നത്. ഹോംങ്കോങ്ിലെ പുസ്തകോത്സവങ്ങളില്‍ നിന്നും നോവല്‍ നീക്കുന്നതിനെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. പുസ്തകത്തിലെ അതി ലൈംഗികതയെക്കുറിച്ചുളള പരാമര്‍ങ്ങള്‍ കുട്ടികളെ വഴിതെററിക്കുമെന്ന വിമര്‍ശനമാണ് സെന്‍സര്‍ഷിപ്പിനു വഴിതെളിക്കുന്നത്.

ചൈനീസ് ഭാഷയില്‍ പ്രസിദ്ധീരിച്ചിട്ടുളള നോവല്‍ പതിപ്പിനെക്കുറിച്ച് ഹോങ്കോംങ് വാരികയില്‍ കഴിഞ്ഞാഴ്ചയാണ് ഈ രീതിയിലുളള വാര്‍ത്തകള്‍ വന്നത്. കഴിഞ്ഞ ശരത്കാലത്ത് യു.കെയില്‍ പ്രസിദ്ധീകരിച്ച കില്ലിംങ് കമന്റേറ്റര്‍ക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്. പ്രണയത്തേയും ഏകാന്തതയേയുംകുറിച്ചുള്ള ഇതിഹായ യാത്ര എന്നൊക്കെ പുകഴ്ത്തിയാണ് നോവലിനെക്കുറിച്ചു പറഞ്ഞിരുന്നത്. ആകാംക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്കു മുന്നില്‍ പാതിരായ്ക്കാണ് നോവലിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നടന്നത്. 

പുസ്തകത്തിന്റെ മുന്‍-പിന്‍ കവറുകളില്‍ പതിനെട്ടു വയസുകാര്‍ക്കും അതിനുമുകളിലുള്ളവര്‍ക്കും വായിക്കാനുള്ളത്  എന്ന് പ്രത്യേകം രേഖപ്പെടുത്തിയ ഒരു ചുറ്റിക്കെട്ടുവേണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.  അതുകൂടാതെ തയ്വാനിലേയും ചൈനയിലേയും ചില പ്രധാന പുസ്തക പ്രസാധകര്‍ ഹോംങ്കോങിലെ പുസ്തകോത്സവത്തില്‍ നിന്നും നോവല്‍ മാറ്റുന്നതിനെക്കുറിച്ച് അതിന്റെ സംഘാടകരുമായി സംസാരിച്ചു കഴിഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ ഒരു സംഘടന കുട്ടികളുടെ പുസ്തകങ്ങള്‍പോലും ഹോംങ്കോങ്ങിലെ ലൈബ്രറികളിലെ അലമാരകളില്‍നിന്നും മാറ്റാനായി സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.

അതിനും കാരണമായി പറഞ്ഞത് ലൈംഗികത തന്നെയാണ്. എങ്ങനെയാണ് പുസ്തകങ്ങളില്‍ ലൈംഗികത ചിത്രീകരിക്കുന്നതെന്നും അത് എത്രത്തോളം അനുവദനീയമാണെന്നുംകൂടി ഇപ്പോള്‍ നോവലിനെക്കുറിച്ച് ആശങ്കപ്പെടുന്ന ചൈന അറിയിക്കണമെന്ന് വിമര്‍ശനത്തോടെ പെന്‍ ഇന്റര്‍ നാഷണല്‍ അടുത്തകാലത്ത് യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.