ഫിലിപ്പീൻസിൽ ബോംബ് സ്ഫോടനത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു

Tuesday 31 July 2018 10:19 am IST

മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്കേറ്റു.ലാമിറ്റന്‍ നഗരത്തിലെ കൊളോനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ 5.30നാണ് സ്‌ഫോടനമുണ്ടായത്. 

സൈനിക ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സ്‌ഫോടനം.പതിവ് പരിശോധന നടത്തുകയായിരുന്നു സൈനികരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അബു സയാഫ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.