മൊസൂൾ: ഐഎസിന്റെ ലൈംഗിക അരാജകത്വത്തിന്റെ പിന്നാമ്പുറക്കഥകൾ ഓരോന്നായി പുറത്തു വരുന്നു. ലൈംഗികാവശ്യത്തിനായി ഐഎസ് ഭീകരർ ഉപയോഗിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് ആടുകളെ കുർദിഷ് പെഷ്മെർഗ പോരാളികൾ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം സിറിയയിലെ അൽ-താബിനി നഗരത്തിൽ നിന്നുമാണ് ഇത്രയും ആടുകളെ പെഷ്മെർഗ പോരാളികൾ രക്ഷപ്പെടുത്തിയത്.
അൽ-താബിനി നഗരത്തിൽ ഐഎസ് ഭീകരർ കൈയ്യടക്കിയിരുന്ന മൂന്ന് ഗ്രാമങ്ങൾ യുഎസ് സൈന്യത്തിന്റെ സഹായത്തോടെ പെഷ്മെർഗ പോരാളികൾ മോചിപ്പിച്ചു. ഈ ഗ്രാമങ്ങളിൽ നിന്നുമാണ് നാലായിരത്തോളം ആടുകളെ രക്ഷപ്പെടുത്തിയത്. ‘മൃഗങ്ങളുടെ വേശ്യാലയം’ എന്നാണ് പെഷ്മെർഗ സൈനിക വക്താങ്ങൾ ഈ ദയനീയ സംഭവത്തെക്കുറിച്ച് പരാമർശിച്ചത്.
അടച്ചിട്ട ചെറിയ മുറികളിലാണ് ആടുകളെ സംരക്ഷിച്ചിരുന്നത്. ഈ മുറികളിൽ കിടക്കയും ലൈംഗികാവശ്യത്തിനായി ഉപയോഗിക്കുന്ന വിവിധ വസ്തുക്കളും പെഷ്മെർഗ സൈന്യം കണ്ടെത്തി. ചില ദിവസങ്ങളിൽ നൂറ് കണക്കിന് ഐഎസ് ഭീകരരുമായി ഓരോ സാധുമൃഗത്തിനും ലൈംഗിക ബന്ധത്തിൽ ഏർപ്പടേണ്ടതായി വന്നിരുന്നുവെന്ന് ഇവിടെ നിർബന്ധിത തൊഴിലിൽ ഏർപ്പെട്ടിരുന്ന പ്രദേശവാസികൾ പറഞ്ഞത്.
ദിവസേന പതിനായിരം ഐഎസ് ഭീകരരാണ് ഇവിടം സന്ദർശിച്ചിരുന്നത്. മോചിപ്പിച്ച ആടുകളെ സിറിയയിലെ കുർദിഷ് ഭരണത്തിലുള്ള ഗ്രാമങ്ങളിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട പെഷ്മെർഗ പോരാളികളുടെ കുടുംബഗങ്ങൾക്ക് നൽകാനാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് നിയന്ത്രണ വിധേയമായി പ്രവർത്തിക്കുന്ന ‘മൃഗങ്ങളുടെ വേശ്യാലയം’ പിടികൂടുന്നത്. മൃഗ സംരക്ഷണ സംഘടനളുടെ കണക്ക് പ്രകാരം 80,000നും 150,000നും ഇടയിൽ മൃഗങ്ങളെ ലൈംഗികമായി ഐഎസ് ഭീകരർ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: