ഇമ്രാൻ ഖാന് മോദിയുടെ അഭിനന്ദനം

Tuesday 31 July 2018 12:44 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പിടിഐ അധ്യക്ഷൻ ഇമ്രാൻ ഖാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ജനാധിപത്യത്തിൻ്റെ വേരുകൾ പാക്കിസ്ഥാനിൽ ഉറപ്പിക്കാൻ ഇമ്രാൻ ഖാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയൽരാജ്യത്തിൻ്റെ വികസനവും സമാധാനവുമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും മോദി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന്റെ പുറകെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഇമ്രാന്‍ ഖാനും പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ വിഷയമുള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണമെന്നാണു തൻ്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.