കനത്ത മഴയില്‍ ട്രാക്കില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകുന്നു

Tuesday 31 July 2018 12:54 pm IST
കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു വിട്ടു.

തിരുവനന്തപുരം: ശക്തമായി പെയ്യുന്ന കനത്ത മഴയില്‍ തിരുവനന്തപുരം സെന്‍‌ട്രല്‍ റെയില്‍‌വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. ഇതോടെ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവച്ചു. പല ട്രെയിനുകളും അനിശ്ചിതമായി വൈകുകയാണ്. രാവിലെ 11.15ന് പുറപ്പെടേണ്ടിയിരുന്ന കേരള എക്സ്പ്രസ് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പുറപ്പെട്ടിട്ടില്ല. 

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു വിട്ടു. നെയ്യാര്‍, പേപ്പാറ,. അരുവിക്കര അണക്കെട്ടുകളാണ് തുറന്നു വിട്ടത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മലയോര മേഖലയില്‍ മഴ കനത്ത നാശം വിതച്ചു. 

മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡ് ഗതാഗതവും താറുമാറായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.