വടക്കൻ കൊറിയ പുതിയ മിസൈലുകളുടെ പണിപ്പുരയിലെന്ന് അമേരിക്ക

Tuesday 31 July 2018 2:59 pm IST

വാഷിങ്ടണ്‍ : വടക്കൻ കൊറിയ പുതിയ മിസൈലുകളുടെ പണിപ്പുരയിലാണെന്ന് യുഎസ് ഇൻ്റലിജൻസ്. ഇൻ്റലിജൻസ് ഏജൻസിക്ക് ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക ആരോപണം ഉന്നയിക്കുന്നത്. 

വടക്കൻ കൊറിയയിലെ പ്യോങ്യാങ് പ്രവശ്യയില്‍ ഫ്യുവല്‍ഡ് ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ഐ സി ബി എം)നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൂലായ് 7 ന് എടുത്ത സാറ്റലൈറ്റ് ചിത്രത്തില്‍ കടും ചുവപ്പ് മൂടിവെച്ച ട്രെയിലര്‍ കാണിക്കുന്നുണ്ട് ഇത് ഐ സി ബി എം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളോട് സമാനമുള്ളതാണ്. വടക്കൻ കൊറിയയുടെ ആദ്യ ഐ സി ബി മിസൈല്‍ അമേരിക്കയില്‍ എത്താന്‍ ശേഷിയുള്ളതാണ്.

നേരത്തെ ഇരു രാജ്യങ്ങളുടെ നേതാക്കൾ തമ്മിൽ സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചക്കോടിയില്‍ പ്യോങ്യാങില്‍ ആണവ ഭീഷണി ഉണ്ടാവുന്നത് അധികം ദൂരമല്ല എന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, രാജ്യം മിസൈല്‍ പരീക്ഷണം നിര്‍ത്തുമെന്ന കാര്യം കിം ജോങ് ഉന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.