പലതവണ ബിഷപ്പിനെ മഠത്തില്‍ കൊണ്ടുപോയെന്ന് ഡ്രൈവറുടെ മൊഴി

Tuesday 31 July 2018 3:25 pm IST
വൈക്കം ഡി‌വൈ‌എസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിനെതിരെ കേരളത്തിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ജലന്ധറിലേക്ക് പോയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുലയ്ക്കലിന്റെ ഡ്രൈവറുടെയും സഹോദരന്റെ മൊഴി രേഖപ്പെടുത്തി. പല തവണ ബിഷപ്പിനെ മഠത്തില്‍ കൊണ്ടു പോയിട്ടുണ്ടെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ബിഷപ്പിനെ മഠത്തില്‍ കൊണ്ടുപോയ വാഹനവും ഹാജരാക്കി. 

വൈക്കം ഡി‌വൈ‌എസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിനെതിരെ കേരളത്തിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ജലന്ധറിലേക്ക് പോയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നോ നാളെയോ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സംഘം ജലന്ധറിലേക്ക് തിരിക്കും.

കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാല്‍ അന്വേഷണം താത്ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.