ഓമല്ലൂരില്‍ യുവാവിനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

Tuesday 31 July 2018 3:41 pm IST
ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12.40 ഓടെയാണ് സംഭവം. ഊപ്പമണ്‍ ജങ്ഷനില്‍ ബൈക്കില്‍ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പത്തനംതിട്ട: ഓമല്ലൂരില്‍ യുവാവിനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12.40 ഓടെയാണ് സംഭവം. ഊപ്പമണ്‍ ജങ്ഷനില്‍ ബൈക്കില്‍ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മഹേഷ് മരിച്ചിരുന്നു .സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. ബൈക്കില്‍ വന്ന സഹോദരങ്ങളായ സാംകുട്ടി, സാബു എന്നിവര്‍ ചേര്‍ന്ന് മഹേഷിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം കുത്തി വീഴ്‌ത്തുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മഹേഷ് മരിച്ചത്. സാംകുട്ടിയാണ് കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയില്‍ ഉള്ളതായും സൂചനയുണ്ട്.

മഹേഷിന്റെ അമ്മയെ കഴിഞ്ഞ ദിവസം സാംകുട്ടി അസഭ്യം വിളിച്ചിരുന്നു. ഇതിനെപ്പറ്റി മഹേഷും സാംകുട്ടിയും തമ്മില്‍ ഇന്നലെ വൈകിട്ട് വാക്കേറ്റവും സംഘട്ടനവുമുണ്ടായി. മഹേഷ് ഇയാളെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനമേറ്റതിന്റെ വിരോധം തീര്‍ക്കാനായിട്ടാണ് ഇയാള്‍ സഹോദരനുമൊത്ത് വന്ന മഹേഷിനെ കുത്തി വീഴ്‌ത്തിയത്. 

മഹേഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.