മല്യയുടെ ജാമ്യം സെപ്റ്റംബര്‍ 12 വരെ നീട്ടി

Tuesday 31 July 2018 4:36 pm IST
ലണ്ടനിലെ വെസ്‌റ്റ് മിനിസ്‌റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മല്യയുടെ കേസ് പരിഗണിച്ചത്. ഏപ്രിലില്‍ അറസ്‌റ്റിലായതിനെ തുടര്‍ന്ന് ജാമ്യത്തില്‍ തന്നെയാണ് മല്യ തുടരുന്നത്.

ലണ്ടന്‍: വിജയ് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നല്‍കിയ കേസില്‍ മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം നീട്ടി നല്‍കി. സെപ്റ്റംബര്‍ 12 വരെയാണ് ജാമ്യം നല്‍കിയത്.  ഇന്ത്യയില്‍ ജയിലുകളുടെ അവസ്ഥ പരിതാപകരമെന്ന് മല്യ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 

ഇന്ത്യ നല്‍കിയ ജയിലിന്റെ ചില ചിത്രങ്ങള്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വീഡിയോ ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ വെസ്‌റ്റ് മിനിസ്‌റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മല്യയുടെ കേസ് പരിഗണിച്ചത്. ഏപ്രിലില്‍ അറസ്‌റ്റിലായതിനെ തുടര്‍ന്ന് ജാമ്യത്തില്‍ തന്നെയാണ് മല്യ തുടരുന്നത്. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നും, അവിടെ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നുമാണ് ഹര്‍ജിയില്‍ മല്യ പ്രധാനമായി ഉന്നയിച്ചിരിക്കുന്നത്. 

മകന്‍ സിദ്ധാര്‍ത്ഥിനൊപ്പമാണ് മല്യ കോടതിയിലെത്തിയത്. അവസാന നാള്‍ കോടതി തന്നെ തീരുമാനമെടുക്കുമെന്നാണ് മല്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.