കൊച്ചി: അമേരിക്കയിയെ മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി പിണറായി ചികിത്സയ്ക്കു പോകുമ്പോള്‍ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചിരിക്കുന്നു. ആ ചിരി പുറത്തുകാണിക്കാതെ ഫേസ്ബുക്കില്‍ ചിറ്റിലപ്പള്ളി ഇങ്ങനെ എഴുതുന്നു; മുന്‍കൂര്‍ ജാമ്യമെടുത്തുതന്നെ:
”വ്യക്തിപരമായൊന്നുമില്ല. പക്ഷേ, ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഞാന്‍ ആ പഴയകാലം ഓര്‍ക്കുന്നു. വി ഗാഡില്‍ വര്‍ഷങ്ങള്‍മുമ്പ് തൊഴില്‍ സമരം നടന്നു. സിഐടിയുക്കാര്‍ എന്നെ ”പെറ്റി ബ്യൂര്‍ഷ്വാ, അമേരിക്കന്‍ ചെരുപ്പുനക്കി..” എന്നെല്ലാം വിളിച്ചു. അന്ന് എഞാന്‍ ഒരു ചെറുകിട വ്യവസായി ആയിരുന്നു, എനിക്ക് ഒരു പഴയ ലാംബി സ്കൂട്ടറേ ഉണ്ടായിരുന്നുള്ളു. കാലം എത്രവേഗം പോകുന്നു, ആദര്‍ശങ്ങളും ആദര്‍ശശാലികളും മാറുന്നു!!”
അധികം പറയാതെ, എല്ലാം പറഞ്ഞുള്ള ഫേസ്ബുക് പോസ്റ്റ് ആയിരങ്ങള്‍ കണ്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: